website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Tuesday 28 February 2012


DIESNON FOR STRIKE


General Administration Department - Public Services- Threatened Strike by a section of Government Employees on 28th February 2012- Measures for dealing with- Orders issued. General Administration (Secret Section) Department- G.O ( P) No.47/2012/GAD Dated Thiruvananthapuram 27/02/2012



ONLINE TRANSFER   DATE EXTENDED


പൊതുവിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകരുടെ 2012 - 13 വര്‍ഷത്തേയ്ക്കുള്ള ഓണ്‍ലൈന്‍ പൊതുസ്ഥലമാറ്റത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 28-ല്‍ നിന്നും മാര്‍ച്ച് അഞ്ച് വരെ നീട്ടി. ഈ കാലയളവില്‍ സര്‍വ്വീസില്‍ പ്രവേശിച്ച അദ്ധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ അദ്ധ്യാപകര്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 




SLI PREMIUM REVISED


Kerala State Insurance Department -State Life Insurance scale- Revision of pay ranges and monthly premium - Orders issued G.O (MS) no 104/2012/Fin. Dated thiruvananthapuram

Monday 27 February 2012

INCOMETAX SOFTWARE


Soman Master from GHSS Pakkam developed a new windows based Tax calculating software for the use of all types of employees. Pls ensure the genuineness yourself. For the correct result you should click the save and compute button twice


for downloading the software pls click here

Saturday 18 February 2012


                    ഇവര്‍ സാരഥികള്‍
ഗവ.സ്ക്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (ജി.എസ്.ടി.യു) 21->o സംസ്ഥാന സമ്മേളനം ഫിബ്രവരി 14ന്  സമാപിച്ചു.3 ദിവസങ്ങളിലായി ആയിരങ്ങള്‍ പങ്കെടുത്ത  സമ്മേളനം കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.മലപ്പുറം നഗരത്തെ പ്രകമ്പനം കൊള്ളിച്ച അദ്ധ്യാപക പ്രകടനത്തിന് സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കി.സംസ്ഥാന പ്രസിഡണ്ടായി ശ്രീ ജെ ശശിമാസ്റ്ററെയും ജനറല്‍ സെക്രട്ടറിയായി ശ്രീ എം.സലാഹുദ്ദീന്‍ മാസ്റ്ററെയും ട്രഷററായി ശ്രീ കെ സുരേഷ്കുമാര്‍ മാസ്റ്ററെയും തെരെഞ്ഞെടുത്തു.

FORMS

Forms for employees (ഫോമുകള്‍ മാതൃക മാത്രമാണ്)

    കൃഷി/രജിസ്ട്രേഷന്‍
    വികലാംഗ ഫോമുകള്‍
    ഗവ : ഉത്തരവുകള്‍
വകുപ്പുകളിലെ ഫോമുകള്‍

  Pay Scale & Master Scale of Teachers&School Staff
Pay scale & Incriment ready reckoner
Pay Rev. GO 85/10-11  Annexure I to III      Annexures IV to XII
Egg Average Price - മുട്ടയുടെ ശരാശരി വില (NECC)
Onlile Transfer for Govt.School Teachers  Registration     Vecancy

MARCH 31
AG
Dearness Allowance
Date of Birth
Duplicate Certificate
FBS                
GIS
GPF

Sanctioning limit GO

GPAIS
Income Tax
KASEPF

LEAVE
LSS/USS
Medical
Certificate
Noon Meals for Schools
  • Cosolidated List format     Excel    pdf
Pension
Promotion
SALARY Cert
SLI
SPARK
Spicial Allowance




Tuesday 14 February 2012

ജി. എസ്. ടി. യു. സംസ്ഥാന സമ്മേളനം സമവായമുണ്ടാക്കി പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം-മുല്ലപ്പള്ളി രാമചന്ദ്രന്‍


മലപ്പുറം: യുവജന സംഘടനകളുമായി സമവായമുണ്ടാക്കി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (ജി.എസ്.ടി.യു) സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളില്‍ 58 ഉം 60 വയസ്സിലാണ് ജീവനക്കാര്‍ വിരമിക്കുന്നത്. കേരളത്തിലിപ്പോഴും 55 വയസ്സാണ്. ആയുസ്സും ശാരീരികക്ഷമതയും കൂടിയ സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പുനര്‍വിചിന്തനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമനം ലഭിക്കാനുള്ള പ്രായം 35ല്‍നിന്ന് 38 ആക്കി ഉയര്‍ത്തി യുവജനങ്ങള്‍ക്ക് എതിര്‍പ്പില്ലാത്തവിധം പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം. അധ്യാപകരുടെ ജോലി സ്ഥിരത സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം നീട്ടിക്കൊണ്ടുപോകാന്‍ ചില മാനേജ്‌മെന്റുകള്‍ ശ്രമിക്കുകയാണ് . വരുംവര്‍ഷം തന്നെ അധ്യാപകര്‍ക്ക് ജോലി സ്ഥിരത ഉറപ്പുവരുത്താന്‍ നടപടിയെടുക്കണം. യു.പി.എ സര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യം സ്വാതന്ത്ര്യം കിട്ടിയശേഷം നടപ്പില്‍ വരുത്തിയ ഏറ്റവും മികച്ചനിയമമാണിത്. എല്‍.ഡി.എഫ് ഭരണം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ പിന്നോട്ടടിക്കുകയാണ് ചെയ്തത് അദ്ദേഹം ആരോപിച്ചു. ഭരണത്തിലേറി നൂറുദിവസം കൊണ്ട് അധ്യാപക പാക്കേജ് നടപ്പിലാക്കാന്‍ യു. ഡി. എഫ് സര്‍ക്കാരിന് കഴിഞ്ഞതായി ചടങ്ങില്‍ സംസാരിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. ഒരുഅധ്യാപക തസ്തികക്ക്‌പോലും അനുമതി നല്‍കാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ഭരണം അവാസാനിപ്പിച്ചത്. ധനക്കമ്മിയിലും ആളോഹരി കടബാധ്യതയിലും വരുമാനക്കുറവിലും രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തതെന്നും അധ്യാപകരുടെ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലെ അപാകം പരിഹരിക്കപ്പെടാനുണ്ടെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.

ജി.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് ജെ. ശശി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, കെ.പി.സി.സി, ഡി.സി.സി. ഭാരവാഹികളായ കെ.പി. അബ്ദുള്‍ മജീദ്, പി.ടി അജയ്‌മോഹന്‍, പി. രാധാകൃഷ്ണന്‍, വി.എ. കരീം, ടി. പി. വിജയകുമാര്‍, വി. മധൂസൂദനന്‍, കെ.എം. ഗിരിജ, വി. സുധാകരന്‍, ടി. വിജയദാസ്, എന്നിവരും മറ്റ് സംഘടനാ ഭാരവാഹികളും സംസാരിച്ചു. സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി പി.എം. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ശക്തി പ്രകടനവും നടന്നു. പ്രതിനിധി സമ്മേളനം കെ.പി.സി.സി അംഗം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ കെ. സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനസംസ്ഥാന സെക്രട്ടറി ആര്‍. മുരളീധരന്‍പിള്ള സ്വാഗതവും സംസ്ഥാന സെക്രട്ടറി കെ. സരോജിനി നന്ദിയും പറഞ്ഞു. ഉച്ചകഴിഞ്ഞ് നടന്ന വിദ്യാഭ്യാസ സമ്മേളനം പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി പരീക്ഷകളില്‍ മികച്ച വിജയം നേടിയ സംഘടനയിലെ അംഗങ്ങളുടെ മക്കള്‍ക്ക് ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റും മികച്ച ഉപജില്ലാ കമ്മിറ്റിക്ക് ഏര്‍പെടുത്തിയ അവാര്‍ഡും എം. എല്‍. എ വിതരണം ചെയ്തു. സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് ടി. എസ് സലീം അദ്ധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പി. എസ് മുഹമ്മദ് സഗീര്‍, അജിത് കുമാര്‍, പ്രസന്നകുമാര്‍, ഹയര്‍സെക്കന്‍ഡറി സെല്‍ കണ്‍വീനര്‍ പി. സുരേന്ദ്രനാഥ് ഡി. സി. സി ഭാരവാഹികളായ വി. ബാബുരാജ് , പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംഘടന സംസ്ഥാന സെക്രട്ടറി ടി. കെ എവുജിന്‍ സ്വാഗതവും വനിതാഫോറം സംസ്ഥാന കണ്‍വീനര്‍ ആര്‍ പ്രസന്നകുമാരി നന്ദിയും പറഞ്ഞു.

Wednesday 8 February 2012

NEW

ജി എസ് ടി യു റവന്യൂ ജില്ലാ സമ്മേളനം : അധ്യാപകരുടെ ശക്തിപ്രകടനം നടന്നു  

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : ദേശീയബോധവും, ജനാധിപത്യവും വിശ്വാസവും മുറുകെ പിടിച്ച് കെരളത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ (ജി എസ് ടി യു) ഇരുപത്തൊന്നാമത് കാസര്‍കോട് റവന്യൂ ജില്ലാ സമ്മേളനം ഇന്നു സമാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി രാവിലെ ജി എസ് ടി യു ജില്ലാ പ്രസിഡണ്ട് ടി എം സദാനന്ദന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നഗരത്തില്‍ അധ്യാപക പ്രകടനം നടന്നു. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി സമ്മേളന നഗരിയായ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സമാപിച്ചു. തുടര്‍ന്ന് പ്രതിനിധി സമ്മേളനം നടന്നു.



ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അധ്യാപകര്‍ മുന്നിട്ടിറങ്ങണമെന്ന് സതീശന്‍ പാച്ചേനി

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : അധ്യാപക പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുവിദ്യാലയങ്ങളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് ആക്കംകൂട്ടാന്‍ അധ്യാപകര്‍ മുന്നിട്ടിറങ്ങണമെന്ന് കെ.പി.സി.സി സെക്രട്ടറി സതീശന്‍ പാച്ചേനി പറഞ്ഞു. ജി.എസ്.ടി.യു. ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടകസമിതി ചെയര്‍മാന്‍ പി.ഗംഗാധരന്‍ നായര്‍ അധ്യക്ഷനായി. വിവിധ മേഖലകളില്‍ അവാര്‍ഡ് ജേതാക്കളായ അധ്യാപകര്‍ക്ക് പി.ബി.അബ്ദുള്‍റസാഖ് എം.എല്‍.എ. ഉപഹാരം ഉദ്ഘാടനം ചെയ്യും.

ട്രേഡ് യൂണിയന്‍ സൗഹൃദസമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് ചെയര്‍മാന്‍ കെ.നീലകണ്ഠന്‍ അധ്യക്ഷനായി. അഡ്വ. ടി.കെ.സുധാകരന്‍, ബാലകൃഷ്ണന്‍ വോര്‍ക്കുട്‌ലു, ടി.കെ.എവ്ജിന്‍, ഇ.എം.രവീന്ദ്രന്‍, കെ.എസ്.മണി, ജി.നാരായണന്‍, ആര്‍.ഗംഗാധരന്‍, ഹക്കീം കുന്നില്‍, മനാഫ് നുള്ളിപ്പാടി, സി.അശോക്കുമാര്‍, അച്ചേരി ബാലകൃഷ്ണന്‍, ദീപേഷ്, അബ്ദുള്‍ഖാദര്‍, തോമസ്, കെ.അനില്‍ കുമാര്‍, കെ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡന്റ് ജെ.ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷനായി. കെ.വേലായുധന്‍, കെ.സി.രാജന്‍, എ.ജെ.പ്രദീപ്ചന്ദ്രന്‍, കെ.സരോജിനി, വി.എം.ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതവും കെ.സി.സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.